കോട്ടയത്ത് കൈക്കൂലി വാങ്ങിയതിന് പിടിയിലായ ഹെഡ് മാസ്റ്ററെയും എഇഒയെയും സസ്‌പെൻഡ് ചെയ്തു

head

കോട്ടയത്ത് സ്‌കൂൾ അധ്യാപികയിൽ നിന്ന് കൈക്കൂലി വാങ്ങിയതിന് പിടിയിലായ ഹെഡ് മാസ്റ്റർക്കും ഉപജില്ലാ വിദ്യാഭ്യാസ ഓഫീസർക്കും സസ്‌പെൻഷൻ. കോട്ടയം ചാലുകുന്ന് സിഎൻഐ എൽപി സ്‌കൂൾ ഹെഡ്മാസ്റ്റർ സാം ജോൺ ടി തോമസ്, കോട്ടയം വെസ്റ്റ് എ.ഇ.ഒ മോഹൻദാസ് എം.കെ എന്നിവരെയാണ് സസ്‌പെൻഡ് ചെയ്തത്. സംഭവത്തിൽ പ്രാഥമികാന്വേഷണം നടത്താൻ പൊതുവിദ്യാഭ്യാസ വകുപ്പ് മന്ത്രി വി.ശിവൻകുട്ടി പൊതുവിദ്യാഭ്യാസ ഡയറക്ടർ എസ്.ഷാനവാസിന് നിർദേശം നൽകിയിരുന്നു.

വെള്ളിയാഴ്ച രാവിലെ പത്ത് മണിയോടെയായിരുന്നു സംഭവം. മറ്റൊരു സ്‌കൂളിലെ അധ്യാപികയുടെ സർവീസ് റെഗുലറൈസ് ചെയ്തു കൊടുക്കുന്നതിനായി എഇഒയ്ക്ക് നൽകുന്നതിനെന്ന പേരിലാണ് ഹെഡ്മാസ്റ്റർ സാം ജോൺ ടി തോമസ് 10000 രൂപ കൈക്കൂലി വാങ്ങിയത്. ഇതിനിടെയിലാണ് വിജിലൻസ് സംഘം ഇദ്ദേഹത്തെ പിടികൂടിയത്.

Share this story