ഇന്ന് നിപ സ്ഥിരീകരിച്ചയാളുടെ ആരോഗ്യനില ഗുരുതരമല്ലെന്ന് മന്ത്രി വീണ ജോർജ്

Veena

ഇന്ന് നിപ പോസിറ്റീവായ 39കാരൻ കോഴിക്കോട് ചെറുവണ്ണൂർ സ്വദേശിയാണെന്നും ഇദ്ദേഹത്തിന്റെ ആരോഗ്യനില സ്‌റ്റേബിളാണെന്നും ആരോഗ്യമന്ത്രി വീണ ജോർജ്. ഇയാൾക്ക് മരിച്ചയാളുമായി നേരിട്ട് സമ്പർക്കമുണ്ട്. ആശുപത്രിയിൽ വെച്ചാണ് സമ്പർക്കം. കഴിഞ്ഞ ദിവസം നിപ പോസിറ്റീവായ ആരോഗ്യ പ്രവർത്തകന്റെ ആരോഗ്യനിലയിൽ കുഴപ്പമില്ല. 9 വയസ്സുകാരൻ വെന്റിലേറ്ററിലാണെങ്കിലും സ്റ്റേബിൾ ആണെന്നും മന്ത്രി വീണ ജോർജ് പറഞ്ഞു

ആദ്യ വ്യക്തിയുടെ ഹൈ റിസ്‌ക് കോൺടാക്ടിലുള്ള മുഴുവൻ ആളുകളെയും പരിശോധിക്കും. ലക്ഷണം ഉണ്ടെങ്കിലും ഇല്ലെങ്കിലും പരിശോധിക്കും. 192 സാമ്പിൾ ഒരേ സമയം പരിശോധിക്കാൻ രാജീവ് ഗാന്ധി ഇൻസ്റ്റിറ്റ്യൂട്ടിലെ മൊബൈൽ ലാബിൽ സാധിക്കും. കൺഫോം ചെയ്യാൻ എൻഐവി പൂനെ മൊബൈൽ ലാബിൽ ചെയ്യാം. കോൺടാക്ട് ലിസ്റ്റിൽ പെട്ടയാൾ ടെസ്റ്റ് ചെയ്ത് നെഗറ്റീവ് ആണെങ്കിലും നിരീക്ഷണത്തിൽ തുടരണമെന്നും മന്ത്രി വീണ ജോർജ് പറഞ്ഞു.
 

Share this story