കൊവിഡ് കേസുകളിൽ നേരിയ വർധനവെന്ന് ആരോഗ്യമന്ത്രി; മാസ്‌ക് നിർബന്ധമായും ഉപയോഗിക്കണം
Updated: Mar 22, 2023, 16:58 IST

സംസ്ഥാനത്തെ കൊവിഡ് കേസുകളിൽ നേരിയ വർധനവുള്ളതായി ആരോഗ്യമന്ത്രി വീണ ജോർജിന്റെ അധ്യക്ഷതയിൽ ചേർന്ന ഉന്നതതല യോഗത്തിൽ വിലയിരുത്തൽ. നിലവിൽ 111 പേരാണ് ആശുപത്രികളിൽ ചികിത്സയിലുള്ളത്. ചൊവ്വാഴ്ച 172 കേസുകളാണ് റിപ്പോർട്ട് ചെയ്തത്. ഇതിൽ കൂടുതലും എറണാകുളം ജില്ലയിലാണ്
കൊവിഡ് ക്ലസ്റ്ററുകൾ രൂപപ്പെട്ടിട്ടില്ല. അതേസമയം ആശുപത്രികൾ സംവിധാനങ്ങൾ കൂടുതൽ ശക്തിപ്പെടുത്തണം. ആശുപത്രികൾ സർജ് പ്ലാൻ തയ്യാറാക്കണം. ഐസിയു, വെന്റിലേറ്റർ സൗകര്യങ്ങൾ കൊവിഡ് രോഗികൾക്കായി മാറ്റിവെക്കാനും നിർദേശമുണ്ട്.
കൊവിഡ് പ്രതിരോധത്തിന് മാസ്‌ക് നിർബന്ധമായും ഉപയോഗിക്കണമെന്നും മന്ത്രി നിർദേശിച്ചു. പ്രായമായവരും കുട്ടികളും ഗർഭിണികളും പ്രത്യേകം ശ്രദ്ധിക്കണം. ആശുപത്രികളിലെത്തുന്നവർ എല്ലാവരും നിർബന്ധമായും മാസ്‌ക് ധരിക്കാനും നിർദേശമുണ്ട്.