വില കുറഞ്ഞ മരുന്നുകൾ പൂഴ്ത്തിവെക്കുന്നവർക്കെതിരെ കർശന നടപടിയെന്ന് ആരോഗ്യമന്ത്രി

Veena Jorge

ടൈഫോയ്ഡിനുള്ള വില കുറഞ്ഞ വാക്‌സിനുകൾ പൂഴ്ത്തിവെച്ച് വില കൂടിയ മരുന്നുകൾ നൽകുന്നവർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്ന് ആരോഗ്യവകുപ്പ് മന്ത്രി വീണ ജോർജ്. ഇത് സംബന്ധിച്ച് ഡ്രഗ്‌സ് കൺട്രോളർക്ക് മന്ത്രി നിർദേശം നൽകി. ഭക്ഷ്യസുരക്ഷാ നടപടിക്രമങ്ങളുടെ ഭാഗമായുള്ള ഹെൽത്ത് കാർഡ് എടുക്കുന്നവർക്ക് വില കൂടിയ ടൈഫോയ്ഡ് മരുന്ന് മെഡിക്കൽ സ്‌റ്റോറുകൾ നൽകുന്നു എന്ന പരാതിയെ തുടർന്നാണ് നടപടി

ഭക്ഷ്യവസ്തുക്കൾ കൈകാര്യം ചെയ്യുന്നവർക്കുള്ള ഹെൽത്ത് കാർഡ് ഈ മാസം ഒന്ന് മുതൽ നിർബന്ധമാക്കാനായിരുന്നു തീരുമാനം. വ്യാപാരികളുടെ എതിർപ്പിനെ തുടർന്ന് 16 വരെ സമയം നീട്ടി നൽകി. ജില്ലയിൽ 2205 ലൈസൻസുള്ള സ്ഥാപനങ്ങളും രജിസ്‌ട്രേഷനുള്ള 26,713 സ്ഥാപനങ്ങളും ഉണ്ടെന്നാണ് കണക്ക്.
 

Share this story