അട്ടപ്പാടി കോട്ടത്തറ ട്രൈബൽ സ്‌പെഷ്യാലിറ്റി ആശുപത്രിയിൽ ആരോഗ്യമന്ത്രിയുടെ മിന്നൽ സന്ദർശനം
Nov 10, 2023, 11:56 IST

അട്ടപ്പാടി കോട്ടത്തറ ട്രൈബൽ സ്‌പെഷ്യാലിറ്റി ആശുപത്രിയിൽ ആരോഗ്യമന്ത്രിയുടെ മിന്നൽ സന്ദർശനം. വിവിധ ഡിപ്പാർട്ട്‌മെന്റുകളിൽ മന്ത്രി വീണ ജോർജ് നേരിട്ടെത്തി കാര്യങ്ങൾ വിലയിരുത്തി. രാവിലെ ആറരയോടെയാണ് മന്ത്രി കോട്ടത്തറ ട്രൈബർ സ്‌പെഷ്യാലിറ്റി ആശുപത്രിയിൽ എത്തിയത്.
കുട്ടികളുടെ ഐസിയുവിലേക്കാണ് ആദ്യം മന്ത്രി എത്തിയത്. ഷോളയൂരിലെ സൗമ്യ-മുരുകേഷ് ദമ്പതികളുടെ കുഞ്ഞിനെ മന്ത്രി കണ്ടു. കുഞ്ഞ് തൂക്കക്കുറവ് നേരിടുന്നതായി രക്ഷിതാക്കൾ മന്ത്രിയെ അറിയിച്ചു. ആശുപത്രി നേരിടുന്ന വിവിധ പരിമിതികളെ കുറിച്ച് ജീവനക്കാർ മന്ത്രിയെ ബോധ്യപ്പെടുത്തി.
മണ്ണാർക്കാട്, പട്ടാമ്പി, ഒറ്റപ്പാലം, ആലത്തൂർ, ചിറ്റൂർ താലൂക്ക് ആശുപത്രികളിലും പാലക്കാട് ജില്ലാ ആശുപത്രി, സ്ത്രീകളുടെയും കുട്ടികളുടെയും ആശുപത്രി എന്നിവിടങ്ങളിലും മന്ത്രി സന്ദർശനം നടത്തും.