കനത്ത മഴ: കണ്ണൂർ ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെയും അവധി

school

കനത്ത മഴ തുടരുന്ന സാഹചര്യത്തിൽ കണ്ണൂർ ജില്ലയിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും കലക്ടർ നാളെ അവധി പ്രഖ്യാപിച്ചു. അതേസമയം സർവകലാശാലാ, പി എസ് സി പരീക്ഷകൾക്ക് മാറ്റമില്ല. കണ്ണൂരിൽ നാളെ ഓറഞ്ച് അലർട്ടാണ്. കണ്ണൂർ, കാസർകോട് ജില്ലകളിൽ അതിശക്തമായ മഴയാണ് കഴിഞ്ഞ മൂന്ന് ദിവസമായി ലഭിക്കുന്നത്

അതേസമയം കാസർകോട് ജില്ലയിൽ നാളെ അവധി പ്രഖ്യാപിച്ചെന്ന് സമൂഹ മാധ്യമങ്ങളിൽ പ്രചരിക്കുന്നത് വ്യാജമാണെന്ന് ജില്ലാ കലക്ടർ അറിയിച്ചു. നിലവിൽ ഇതുവരെ നാളെ അവധി പ്രഖ്യാപിച്ചിട്ടില്ലെന്നും കലക്ടർ വ്യക്തമാക്കി.
 

Share this story