കനത്ത മഴയും കടൽ ക്ഷോഭവും: കണ്ണൂരിൽ ബീച്ചുകളിലേക്കുള്ള പ്രവേശനം വിലക്കി
Jun 28, 2023, 10:02 IST

കനത്ത മഴയ തുടർന്ന് കടൽക്ഷോഭം ശക്തമായതിനാൽ കണ്ണൂരിൽ ബീച്ചുകളിലേക്കുള്ള പ്രവേശനം വിലക്കി. പയ്യാമ്പലം, മുഴപ്പിലങ്ങാട്, ധർമടം ബീച്ചുകളിലേക്കാണ് പ്രവേശനം നിരോധിച്ചത്. ഡിടിപിസി സെക്രട്ടറിയാണ് ഇതുസംബന്ധിച്ച ഉത്തരവിറക്കിയത്. ഉയർന്ന തിരമാലകൾക്കും കടലാക്രമണത്തിനും സാധ്യതയുള്ളതിനാൽ തീരദേശവാസികൾ ജാഗ്രത പാലിക്കണമെന്നും നിർദേശം നൽകിയിട്ടുണ്ട്. സംസ്ഥാനത്ത് ഇന്നും പരക്കെ മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് കാലാവസ്ഥാ പ്രവചനം. അതേസമയം പ്രത്യേകിച്ച് ഒരു ജില്ലയിലും മഴ മുന്നറിയിപ്പ് നൽകിയിട്ടില്ല.