കനത്ത മഴ: പത്തനംതിട്ട നിരണത്ത് പള്ളി ഇടിഞ്ഞുവീണു

church

കനത്ത മഴയിൽ പത്തനംതിട്ട നിരണത്തുള്ള സിഎസ്‌ഐ പള്ളി ഇടിഞ്ഞുവീണു. ഇന്ന് രാവിലെയാണ് സംഭവം. നൂറ് വർഷത്തോളം പഴക്കമുള്ള പള്ളിയാണ് തുടർച്ചയായ മഴയെ തുടർന്ന് ഇടിഞ്ഞുവീണത്. രാവിലെ പള്ളിയിൽ ആരുമില്ലാത്ത സമയത്താണ് അപകടം നടന്നത് എന്നതിനാൽ വൻ ദുരന്തമാണ് വഴിമാറിയത്

പത്തനംതിട്ടയിൽ കനത്ത മഴ തുടരുകയാണ്. പമ്പാ നദി കരകവിഞ്ഞ് ജനവാസ മേഖലകളിലേക്ക് വെള്ളം കയറി തുടങ്ങി. പത്തനംതിട്ട കൊക്കാത്തോട് മരം കടപുഴകി വീണു. വെണ്ണിക്കുളം-കോമളം റോഡിൽ വെള്ളം കയറി. റാന്നി-തിരുവല്ല റോഡിൽ ഗതാഗതം തടസ്സപ്പെട്ടു.
 

Share this story