ശക്തമായ മഴയിൽ ജലനിരപ്പ് ഉയർന്നു; പെരിങ്ങൽക്കുത്ത് ഡാമിൽ ബ്ലൂ അലർട്ട്

peringalkuthu

ശക്തമായ മഴയിൽ തൃശ്ശൂർ പെരിങ്ങൽക്കുത്ത് ഡാമിൽ ജലനിരപ്പ് ഉയരുന്ന സാഹചര്യത്തിൽ ബ്ലൂ അലർട്ട് പ്രഖ്യാപിച്ചു. ഡാമിലെ ജലനിരപ്പ് 421 മീറ്ററായി. 424 മീറ്ററാണ് പരമാവധി സംഭരണശേഷി. ഡാമിലേക്കുള്ള നീരൊഴുക്ക് വർധിച്ചതും മഴ ശക്തമായി തുടരുന്നതും കണക്കിലെടുത്താണ് അധിക ജലം ഒഴുക്കിവിടാനുള്ള പ്രാരംഭ നടപടികളുടെ ഭാഗമായി ബ്ലൂ അലർട്ട് പ്രഖ്യാപിച്ചത്


 

Share this story