അതിതീവ്ര മഴ: ഇടുക്കി, കണ്ണൂർ ജില്ലകളിൽ റെഡ് അലർട്ട്, രണ്ട് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി

rain

സംസ്ഥാനത്ത് അതിതീവ്ര മഴ തുടരുന്നു. ഇടുക്കി, കണ്ണൂർ ജില്ലകളിൽ ഇന്ന് റെഡ് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. തിരുവനന്തപുരം, കൊല്ലം ഒഴികെയുള്ള മറ്റ് ജില്ലകളിൽ ഇന്ന് ഓറഞ്ച് അലർട്ടാണ്. എറണാകുളത്ത് എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും കാസർകോട് കോളജ് ഒഴികെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും ഇന്ന് അവധിയാണ്. 

മറ്റന്നാൾ വരെ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ട്. മത്സ്യത്തൊഴിലാളികൾ കടലിൽ പോകരുത്. മലയോര മേഖലകളിലും തീരപ്രദേശങ്ങളിലും അതീവ ജാഗ്രത വേണം. അതിതീവ്ര മഴ മുന്നറിയിപ്പിന്റെ പശ്ചാത്തലത്തിൽ എല്ലാ ജില്ലകളിലും കൺട്രോൾ റൂം പ്രവർത്തിക്കുന്നുണ്ട്. 

കാസർകോട് അംഗടിമുഗറിൽ സ്‌കൂൾ കോമ്പൗണ്ടിൽ മരം വീണ് ഒരു വിദ്യാർഥിനി മരിച്ചിരുന്നു. ആയിഷത്ത് മിൻഹ എന്ന കുട്ടിയാണ് മരിച്ചത്. അഞ്ച് ദിവസം സംസ്ഥാനത്ത് ശഖ്തമായ മഴയുണ്ടാകുമെന്നാണ് മുന്നറിയിപ്പ്‌
 

Share this story