അതിതീവ്ര മഴ: റവന്യു മന്ത്രി ഉന്നതതല യോഗം വിളിച്ചു; മഴക്കെടുതികൾ നേരിടുന്നതിന് പ്രത്യേക നിർദേശം
Jul 4, 2023, 13:18 IST

അതിതീവ്ര മഴ തുടരുന്ന സാഹചര്യത്തിൽ റവന്യു മന്ത്രി കെ രാജൻ ഉന്നതതല യോഗം വിളിച്ചു. വൈകുന്നേരം അഞ്ച് മണിക്ക് വിളിച്ച യോഗത്തിൽ ജില്ലാ കലക്ടർമാരും റവന്യു വകുപ്പ് ഉദ്യോഗസ്ഥരും പങ്കെടുക്കും. മഴക്കെടുതികൾ നേരിടുന്നതിനായി പോലീസ്, തദ്ദേശ സ്ഥാപന വകുപ്പ്, അഗ്നിരക്ഷാ സേന, ഫിഷറീസ് വകുപ്പ്, തീരദേശ പോലീസ്, ജലസേചന വകുപ്പ്, വൈദ്യുതി വകുപ്പ് തുടങ്ങിയവർക്ക് പ്രത്യേക നിർദേശവും പുറപ്പെടുവിച്ചിട്ടുണ്ട്
ഉരുൾപൊട്ടൽ, മണ്ണിടിച്ചിൽ, വെള്ളപ്പൊക്കം തുടങ്ങിയ ദുരന്തങ്ങൾക്ക് സാധ്യതയുണ്ടെന്ന വിലയിരുത്തലിലാണ് അടിയന്തര യോഗം വിളിച്ചിരിക്കുന്നത്. താലൂക്ക് കൺട്രോൾ റൂമുകളും, ജില്ലാ കൺട്രോൾ റൂമുകലും സദാസമയവും പ്രവർത്തിക്കുന്നുണ്ടെന്ന് ഉറപ്പ് വരുത്താനും നിർദേശം നൽകിയിട്ടുണ്ട്