കനത്ത മഴ: പമ്പ, അച്ചൻകോവിലാറുകളിൽ ജലനിരപ്പ് ഉയർന്നു
Jul 4, 2023, 10:01 IST

കനത്ത മഴ തുടരുന്നതോടെ പത്തനംതിട്ടയിൽ പമ്പ, അച്ചൻകോവിലാറുകളിൽ ജിലനിരപ്പ് ഉയർന്നു. പമ്പാ നദിയിലെ അരയാഞ്ഞിലിമൺ, മുക്കം കോസ് വേകൾ മുങ്ങി. ജില്ലയിൽ ഇന്നും നാളെയും ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. കൺട്രോൾ റൂമുകളും പ്രവർത്തനം ആരംഭിച്ചു. അടിയന്തര സാഹചര്യ നേരിടാൻ ദേശീയ ദുരന്തനിവാരണ സേന തിരുവല്ലയിൽ ക്യാമ്പ് ചെയ്യുന്നുണ്ട്.
സംസ്ഥാനത്ത് വെള്ളിയാഴ്ച വരെ ശക്തമായ മഴ തുടരുമെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചത്. ഇന്ന് ഇടുക്കി, കണ്ണൂർ ജില്ലകലിൽ റെഡ് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. പത്ത് ജില്ലകളിൽ ഓറഞ്ച് അലർട്ടാണ്.