കൊച്ചി നേവൽ ബേസിലെ ഹെലികോപ്റ്റർ അപകടം; ഒരു മരണം
Nov 4, 2023, 17:29 IST

കൊച്ചി നാവികസേനാ ആസ്ഥാനത്തെ ഹെലികോപ്റ്റർ അപകടത്തിൽപ്പെട്ട് ഒരു മരണം. നാവികസേനയുടെ ചേതക് എന്ന ഹെലികോപ്റ്ററാണ് അപകടത്തിൽപ്പെട്ടത്. ഒരാൾക്ക് ഗുരുതര പരുക്കേറ്റിട്ടുണ്ട്. നാവികസേനയുടെ ഏറ്റവും പഴയ ഹെലികോപ്റ്ററാണ് ചേതക്. ഉച്ചയ്ക്ക് രണ്ടരയോടെ പരിശീലന പറക്കലിനിടെ ഉയർന്നു പൊങ്ങുമ്പോഴായിരുന്നു അപകടം. റൺവേയിൽ ഉണ്ടായിരുന്നയാളാണ് മരിച്ചത്. ഇദ്ദേഹത്തിന്റെ ദേഹത്തേക്ക് ഹെലികോപ്റ്ററിന്റെ ഭാഗം അടർന്നുവീഴുകയായിരുന്നു. ഗ്രൗണ്ട് ക്രൂവായ ഒരാളാണ് മരിച്ചതെന്ന് നേവി അറിയിച്ചു. ഇയാളുടെ പേരുവിവരങ്ങൾ ലഭ്യമല്ല.