ഹൈബി ഈഡന്റെ ആവശ്യം കോൺഗ്രസ് എത്ര ദുർബലമായി എന്ന് തെളിയിക്കുന്നത്: മന്ത്രി റിയാസ്

riyas
കേരളാ തലസ്ഥാനം കൊച്ചിയിലേക്ക് മാറ്റണമെന്ന ഹൈബി ഈഡന്റെ ആവശ്യം കോൺഗ്രസ് എത്രമാത്രം ദുർബലമായെന്ന് തെളിയിക്കുന്നതാണെന്ന് മന്ത്രി പി എ മുഹമ്മദ് റിയാസ്. ഹൈബി ഈഡൻ എന്നുള്ള വ്യക്തി എന്നതല്ല പ്രശ്‌നം. കോൺഗ്രസിൽ ജനപ്രതിനിധികളായി വിജയിക്കുന്നവർക്ക് അവരുടെ ഇഷ്ടത്തിന് അനുസരിച്ച് എന്ത് നിലപാടും സ്വീകരിക്കാനാകും. സംഘടന എന്ന നിലയിൽ കോൺഗ്രസ് ദുർബലമാണ് എന്നതിന് തെളിവാണിതെന്നും റിയാസ് പറഞ്ഞു.
 

Share this story