തലസ്ഥാന മാറ്റ ബിൽ ചോർത്തി വിവാദമുണ്ടാക്കിയതിൽ ദുരൂഹതയുണ്ടെന്ന് ഹൈബി ഈഡൻ

hibi

തലസ്ഥാന മാറ്റത്തിന് വേണ്ടിയുള്ള തന്റെ സ്വകാര്യ ബിൽ ചോർത്തി വിവാദമുണ്ടാക്കിയതിൽ ദുരൂഹത ആരോപിച്ച് ഹൈബി ഈഡൻ എംപി. കേന്ദ്രസർക്കാരിന് നൽകിയ ബിൽ മുഖ്യമന്ത്രിയുടെ ഓഫീസിൽ നിന്നും ചോർത്തി വിവാദമാക്കിയതിൽ ദുരൂഹതയുണ്ട്. വിവാദത്തിന് ശേഷം ആദ്യമായാണ് ഹൈബിയുടെ പ്രതികരണം വരുന്നത്

ബിൽ പിൻവലിച്ചിട്ടില്ല. ജനപ്രതിനിധി എന്ന നിലയിൽ തന്റെ അധികാരത്തിലുള്ള കാര്യമാണ് ചെയ്തത്. ബില്ലിനെ കുറിച്ച് പാർട്ടി ഔദ്യോഗികമായി ചോദിച്ചാൽ മറുപടി നൽകും. ബിൻ പിൻവലിക്കാൻ പാർട്ടി ആവശ്യപ്പെട്ടാൽ അത് ചെയ്യും. പാർട്ടിയെ പ്രതിരോധത്തിലാക്കാൻ താൻ തയ്യാറല്ല. ജനാധിപത്യ രാജ്യത്ത് തനിക്കും അഭിപ്രായ സ്വാതന്ത്ര്യമുണ്ടെന്നും ഹൈബി പറഞ്ഞു
 

Share this story