ഷാജൻ സ്‌കറിയയുടെ മുൻകൂർ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളി; അറസ്റ്റുണ്ടായേക്കും
Jun 30, 2023, 15:35 IST

പി വി ശ്രീനിജൻ നൽകിയ അപകീർത്തി കേസിൽ ഷാജൻ സ്‌കറിയയുടെ മുൻകൂർ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളി. ഇതോടെ ഷാജന്റെ അറസ്റ്റ് ഉടനുണ്ടാകുമെന്നാണ് അറിയുന്നത്. കേസിൽ എസ് സി, എസ് ടി പീഡനവിരുദ്ധ നിയമം നിലനിൽക്കുമെന്ന് കോടതി നിരീക്ഷിച്ചു. വിധിപ്പകർപ്പിൽ ഗുരുതര പരാമർശങ്ങളുണ്ടെന്നാണ് അറിയുന്നത്.
ഷാജൻ സ്‌കറിയ ഇപ്പോഴും ഒളിവിൽ തുടരുകയാണ്. ഷാജൻ സംസ്ഥാനം വിട്ടോ എന്ന കാര്യത്തിൽ ഉറപ്പില്ല. പോലീസ് രണ്ട് സംഘങ്ങളായി തിരിഞ്ഞ് തെരച്ചിൽ നടത്തുകയാണ്. വ്യാജ വാർത്ത നൽകി തന്നെ വ്യക്തിപരമായി അധിക്ഷേപിക്കുന്നു എന്നായിരുന്നു ശ്രീനിജന്റെ പരാതി