ഷാജൻ സ്‌കറിയ നടത്തുന്നത് നല്ല മാധ്യമപ്രവർത്തനമല്ലെന്ന് ഹൈക്കോടതി

shajan

മറുനാടൻ മലയാളി എഡിറ്റർ ഷാജൻ സ്‌കറിയ നടത്തുന്നത് നല്ല മാധ്യമപ്രവർത്തനം അല്ലെന്ന് ഹൈക്കോടതിയുടെ വിമർശനം. മുൻകൂർ ജാമ്യാപേക്ഷയിൽ വാദം കേൾക്കുന്നതിനിടെയാണ് ജസ്റ്റിസ് വി ജി അരുണിന്റെ പരാമർശം. മുൻകൂർ ജാമ്യാപേക്ഷയിൽ വിധി പറയുന്നത് വെള്ളിയാഴ്ചത്തേക്ക് മാറ്റി. പി വി ശ്രീനിജൻ എംഎൽഎയുടെ പരാതിയിലാണ് ഷാജനെതിരെ കേസെടുത്തത്

വ്യാജവാർത്തയുണ്ടാക്കി വ്യക്തിയാധിക്ഷേപം നടത്തുന്നുവെന്നായിരുന്നു പരാതി. വിവിധ വകുപ്പുകൾ പ്രകാരമാണ് എളമക്കര പോലീസ് ഷാജൻ സ്‌കറിയക്കെതിരെ കേസെടുത്തത്. നിരവധി വർഷങ്ങളായി മറുനാടൻ മലയാളി തന്നെ നിരന്തരം വേട്ടയാടുകയാണെന്ന് പി വി ശ്രീനിജൻ പരാതിയിൽ പറഞ്ഞിരുന്നു.
 

Share this story