പിവി അൻവറിനെതിരായ സിംഗിൾ ബെഞ്ച് ഉത്തരവ് നടപ്പാക്കാത്തതിൽ വിശദീകരണം തേടി ഹൈക്കോടതി

high court
ഭൂപരിഷ്‌കരണ നിയമം ലംഘിച്ചെന്ന പിവി അൻവർ എംഎൽഎക്കും കുടുംബത്തിനുമെതിരായ ആരോപണവുമായി ബന്ധപ്പെട്ട സിംഗിൾ ബെഞ്ച് ഉത്തരവ് നടപ്പാക്കാത്തതിൽ സർക്കാരിനോട് വിശദീകരണം തേടി ഹൈക്കോടതി. അൻവറും കുടുംബവും അനധികൃതമായി കൈവശം വെച്ച മിച്ചഭൂമി തിരിച്ചുപിടിക്കണമെന്ന സിംഗിൾ ബെഞ്ചിന്റെ മുൻ ഉത്തരവ് നടപ്പാക്കാത്തതിലാണ് വിശദീകരണം തേടിയത്. കണ്ണൂർ സോണൽ താലൂക്ക് ലാൻഡ് ബോർഡ് ചെയർമാൻ, താമരശ്ശേരി താലൂക്ക് ലാൻഡ് ബോർഡ് സ്‌പെഷ്യൽ തഹസിൽദാർ എന്നിവർ മറുപടി നൽകണം. കേസ് ഒരാഴ്ചക്ക് ശേഷം വീണ്ടും പരിഗണിക്കും.
 

Share this story