അതിവേഗ റെയിൽ: ശ്രീധരന്റെ നിർദേശങ്ങളിൽ തിടുക്കം കാണിക്കേണ്ടെന്ന് സിപിഎം സെക്രട്ടേറിയറ്റ്
Jul 14, 2023, 17:14 IST

അതിവേഗ റെയിൽ പദ്ധതിയുമായി ബന്ധപ്പെട്ട് ഇ ശ്രീധരന്റെ നിർദേശങ്ങളിൽ തിടുക്കം കാണിക്കേണ്ടെന്ന് സിപിഎം നേതൃത്വം. വേഗയാത്ര വീണ്ടും ചർച്ചയായത് സ്വാഗതാർഹമാണ്. തിടുക്കപ്പെട്ട് തീരുമാനമെടുക്കേണ്ടതില്ല. എല്ലാവശവും പരിശോധിച്ച ശേഷം തുടർ ചർച്ചകൾ മതിയെന്നും സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് തീരുമാനിച്ചു.
അതേസമയം കെ റെയിലുമായി ബന്ധപ്പെട്ട് നൽകിയ നിർദേശങ്ങളിൽ സർക്കാർ മറുപടി ലഭിച്ചില്ലെന്ന് നേരത്തെ ഇ ശ്രീധരൻ പ്രതികരിച്ചിരുന്നു. അതിവേഗ റെയിൽ പദ്ധതി കേരളത്തിന് ആവശ്യമാണ്. കെ വി തോമസ് ആവശ്യപ്പെട്ട പ്രകാരമാണ് നിർദേശങ്ങൾ നൽകിയത്. വികസനത്തിനായി സഹകരിക്കും. ഇതിന് രാഷ്ട്രീയം നോക്കില്ലെന്നും ശ്രീധരൻ പറഞ്ഞിരുന്നു.