ഹൈടെക് കോപ്പിയടി; ഞായറാഴ്ച നടന്ന വിഎസ്എസ്‌സി പരീക്ഷകൾ റദ്ദാക്കി

Local

തിരുവനന്തപുരം: വിഎസ്എസ്‌സി പരീക്ഷകൾ റദ്ദാക്കി. പരീക്ഷയിലെ ക്രമക്കേടുകളെത്തുടർന്ന് ഞായറാഴ്ച നടന്ന ടെക്നീഷ്യൻ – ബി, ഡ്രൗട്ട്സ്മാൻ – ബി, റേഡിയോഗ്രാഫർ എന്നീ പരീക്ഷകളാണ് റദ്ദാക്കിയത്. തിരുവനന്തപുരത്തെ വിവിധ കേന്ദ്രത്തിൽ വച്ചായിരുന്നു പരീക്ഷ. പുതിയ പരീക്ഷാ തീയതി വെബ്സൈറ്റിലൂടെ അറിയിക്കുമെന്നും വിഎസ്എസ്‌സി അറിയിച്ചു.

പരീക്ഷ റദ്ദാക്കണമെന്നപൊലീസ് റിപ്പോർട്ടിന്‍റെ അടിസ്ഥാനത്തിലാണ് നടപടി. ഐഎസ്ആർഒ നടത്തിയ പരീക്ഷയിൽ ആൾമാറാട്ടം നടത്തിയ 2 പേർക്കു പുറമേ മറ്റൊരാളെ കൂടി അറസ്റ്റ് ചെയ്തതായാണ് റിപ്പോർട്ടുകൾ. പിടിയിലായ ഹരിയാനക്കാർ കൂലിക്ക് പരീക്ഷയെഴുതാൻ എത്തിയവരാണെന്നാണ് പൊലീസ് കണ്ടെത്തൽ. 10 കേന്ദ്രങ്ങളിലായി നടന്ന പരീക്ഷയിൽ 469 ഹരായാനക്കാരാണ് പരീക്ഷയെഴുതിയത്. ഹരിയാനയിൽ ഇത്രയധികം പേർ തിരുവനന്തപുരത്ത് വന്ന് പരീക്ഷയെഴുതിയതിൽ ഗൂഡാലോചനയുണ്ടെയെന്ന് പരിശോധിക്കുമെന്ന് പൊലീസ് വ്യക്തമാക്കി.

ഹ​രി​യാ​ന സ്വ​ദേ​ശി​ക​ളാ​യ സു​നി​ൽ​കു​മാ​ർ, സു​മി​ത്കു​മാ​ർ എ​ന്നി​വ​രാ​ണ് അ​റ​സ്റ്റി​ലാ​യ​ത്. ഇ​ല​ക്ട്രോ​ണി​ക് ഉ​പ​ക​ര​ണ​ങ്ങ​ൾ ഉ​പ​യോ​ഗി​ച്ച് ചോ​ദ്യ​പേ​പ്പ​ർ ചോ​ർ​ത്താ​നും കോ​പ്പി​യ​ടി​ക്കാ​നും ഉ​ത്ത​രേ​ന്ത്യ​ൻ സ്വ​ദേ​ശി​ക​ൾ ശ്രമം ന​ട​ത്തു​ന്ന​താ​യി പൊ​ലീ​സി​ന് ര​ഹ​സ്യ വി​വ​രം ല​ഭി​ച്ചി​രു​ന്നു. ഇ​തി​ന്‍റെ​യ​ടി​സ്ഥാ​ന​ത്തി​ൽ പ​രീ​ക്ഷാ ഹാ​ളി​ൽ ക​ർ​ശ​ന പ​രി​ശോ​ധ​ന​യ്ക്ക് പൊ​ലീ​സ് നി​ർ​ദേ​ശം ന​ൽ​കി​യി​രു​ന്നു.

കോ​ട്ട​ൺ​ഹി​ൽ സ്കൂ​ളി​ൽ പ​രീ​ക്ഷ​യെ​ഴു​തു​ന്ന​തി​നി​ടെ​യാ​ണ് സു​നി​ൽ​കു​മാ​ർ പ​രീ​ക്ഷാ​ഹാ​ളി​ലു​ണ്ടാ​യി​രു​ന്ന ഇ​ൻ​വി​ജി​ലേ​റ്റ​ർ​മാ​രു​ടെ പി​ടി​യി​ലാ​യ​ത്. ദേ​ഹ​ത്ത് മൊ​ബൈ​ൽ ക്യാ​മ​റ​യൊ​ളി​പ്പി​ച്ചാണ് ഇ‍യാൾ‌ പരീക്ഷ ഹാളിൽ കയറിയത്. ചോദ്യപേപ്പർ ലഭിച്ചയുടനെ സ്ക്രീൻ റെക്കോഡർ വഴി ചോദ്യ പേപ്പറിന്‍റെ ഫോട്ടോ എടുത്തു പുറത്തേക്ക് അയച്ചു. അതിനു ശേഷം ചോദ്യങ്ങളുടെ ഉത്തരങ്ങൾ ബ്ലുടൂത്ത് സ്പീക്കർ വഴി കേട്ടെഴുതുകയായിരുന്നു. 79 ചോ​ദ്യ​ങ്ങ​ൾ​ക്ക് ഇ​യാ​ൾ ഉ​ത്ത​ര​മെ​ഴു​തു​ക​യും ചെ​യ്തി​രു​ന്നു. മൊ​ബൈ​ൽ ഫോ​ൺ, ബ്ലൂ​ടൂ​ത്ത് ഉ​പ​ക​ര​ണ​ങ്ങ​ൾ തു​ട​ങ്ങി​യ​വ ഇ​യാ​ളി​ൽ നി​ന്ന് ക​ണ്ടെ​ടു​ത്തു. മൊ​ബൈ​ൽ ഫോ​ണും ബ്ലൂ​ടൂ​ത്ത് ഉ​പ​ക​ര​ണ​ങ്ങ​ളും ദേ​ഹ​ത്ത് ബെ​ൽ​റ്റു​പ​യോ​ഗി​ച്ച് കെ​ട്ടി​വെ​ച്ച നി​ല​യി​ലാ​യി​രു​ന്നു. കം​പ്യൂ​ട്ട​ർ, കാ​ൽ​ക്കു​ലേ​റ്റ​ർ, മൊ​ബൈ​ൽ ഫോ​ൺ, ഹെ​ഡ്ഫോ​ൺ, സ്മാ​ർ​ട്ട്‌​വാ​ച്ച് തു​ട​ങ്ങി പെ​ൻ​സി​ൽ ബോ​ക്സി​ന് വ​രെ നി​രോ​ധ​ന​മു​ണ്ടാ​യി​രു​ന്ന പ​രീ​ക്ഷ​യി​ലാ​ണ് കോ​പ്പി​യ​ടി ന​ട​ന്ന​ത്.

Share this story