ഏഴ് വയസ്സുള്ള മകനെ പീഡനത്തിന് ഇരയാക്കി; അച്ഛന് 90 വർഷം കഠിന തടവ്
Jun 22, 2023, 16:45 IST

ഏഴ് വയസ്സുള്ള മകനെ പീഡനത്തിന് ഇരയാക്കിയ അച്ഛന് 90 വർഷം കഠിന തടവ് ശിക്ഷ. തളിപ്പറമ്പ് പോക്‌സോ കോടതിയുടേതാണ് ശിക്ഷ. പയ്യന്നൂർ സ്വദേശിക്കാണ് ശിക്ഷ വിധിച്ചത്. ഐപിസി 377 പ്രാകം 10 വർഷവും പോക്‌സോ ആക്ടിലെ നാല് വകുപ്പുകളിലായി 20 വർഷം വീതവുമാണ് തടവുശിക്ഷ വിധിച്ചിരിക്കുന്നത്. ശിക്ഷ ഒന്നിച്ച് അനുഭവിച്ചാൽ മതിയാകും. 2018ലാണ് കേസിനാസ്പദമായ സംഭവം.