സ്‌കൂട്ടറിൽ തട്ടി വീണത് ടിപ്പറിനടിയിലേക്ക്; താമരശ്ശേരിയിൽ ബൈക്ക് യാത്രികൻ മരിച്ചു
Sat, 11 Feb 2023

കോഴിക്കോട് താമരശ്ശേരി കൂടത്തായി മുടൂരിൽ വാഹനാപകടത്തിൽ ഒരാൾ മരിച്ചു. സ്‌കൂട്ടറിലിടിച്ച് ടിപ്പറിനടിയിലേക്ക് വീണ ബൈക്ക് യാത്രക്കാരനാണ് ജീവന് നഷ്ടമായത്. മലപ്പുറം അരിക്കോട് സ്വദേശി കെ.വി നിവേദ് (21) ആണ് മരിച്ചത്. മുടൂർ വളവിൽ ഇന്ന് രാവിലെ എട്ടുമണിയോടെയായിരുന്നു അപകടം.
അതേസമയം, കൊച്ചിയിൽ സ്വകാര്യ ബസ് ഇടിച്ച് ബൈക്ക് യാത്രികൻ മരിച്ച സംഭവത്തിൽ ഡ്രൈവർ അറസ്റ്റിലായി. ദീപു കുമാർ ആണ് അറസ്റ്റിലായത്. മനപ്പൂർവമല്ലാത്ത നരഹത്യ ചുമത്തിയാണ് അറസ്റ്റ്. അപകടത്തിന് പിന്നാലെ ഇയാൾ ഓടി രക്ഷപ്പെട്ടിരുന്നു