വെള്ളിയാഴ്ച 5 ജില്ലകളിൽ അവധി; പരീക്ഷകൾ മാറ്റിവച്ചു

സംസ്ഥാനത്ത് കനത്ത മഴ തുടരുന്ന സാഹചര്യത്തിൽ നാളെ കണ്ണൂർ സർവ്വകലാശാലയും സാങ്കേതിക സർവ്വകലാശാലയും നടത്താനിരുന്ന എല്ലാ പരീക്ഷകളും മാറ്റിവച്ചു. പുതുക്കിയ തീയതി പിന്നീട് അറിയിക്കുന്നതാണ്.
അതേസമയം നാളെ 5 ജില്ലകളിൽ അവധി പ്രഖ്യാപിച്ചു. കോഴിക്കോട്, കണ്ണൂർ, കോട്ടയം, പത്തനംതിട്ട, കാസർഗോട് ജില്ലകളിലാണ് അവധി പ്രഖ്യാപിച്ചത്. പ്രഫഷണൽ കോളെജുകൾ ഉൾപ്പടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും അവധി ബാധകമാണ്. അതേസമയം, വെള്ളിയാഴ്ച നടക്കാനിരുന്ന പിഎസ്‌സി പരിക്ഷകൾക്ക് മാറ്റമില്ല.
പ്രൊഫഷണല്‍ കോളേജുകള്‍ ഉള്‍പ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും (അംഗനവാടി, ICSE/CBSE സ്കൂളുകള്‍, മദ്രസകള്‍ എന്നിവയടക്കം) 07.07.2023 ന് വെള്ളിയാഴ്ച അവധി പ്രഖ്യാപിച്ചാണ് ഉത്തരവ്. നാളെ നടത്താനിരുന്ന പി എസ് സി പരീക്ഷകള്‍ക്ക് മാറ്റമുണ്ടായിരിക്കുന്നതല്ല.
പത്തനംതിട്ട ജില്ലയിലെ മണിമല, പമ്പാ, അച്ചൻകോവിൽ നദികളിലെ ജലനിരപ്പ് കുറയുന്ന പ്രവണത കാട്ടി തുടങ്ങിയിട്ടുണ്ടെന്നും അധിക മഴ ലഭ്യതയുടെ സൂചനകൾ ഇല്ലാ എന്നും കളക്ടർ അറിയിച്ചു