ഏക സിവിൽ കോഡ് വിരുദ്ധ സമരത്തിൽ ലീഗ് കൂടെ നിൽക്കുമെന്നാണ് പ്രതീക്ഷ: മന്ത്രി ശിവൻകുട്ടി

sivankutty

ഏക സിവിൽ കോഡ് വിരുദ്ധ സമരത്തിൽ മുസ്ലിം ലീഗ് കൂടെ നിൽക്കുമെന്നാണ് പ്രതീക്ഷയെന്ന് മന്ത്രി വി ശിവൻകുട്ടി. കോൺഗ്രസിന് ഇപ്പോഴും അഴകൊഴമ്പൻ നിലപാടാണ്. മുസ്ലിം ലീഗ് ജനാധിപത്യ പാർട്ടിയാണ്. പല വിഷയങ്ങളിലും ലീഗിന്റേത് ശക്തമായ നിലപാടാണ്. അതിനാലാണ് ലീഗിനെ ക്ഷണിച്ചത്. കോൺഗ്രസിന് ഉറച്ച നിലപാടില്ല. ഇഎംഎസിന്റെ നയങ്ങളിൽ നിന്ന് സിപിഎം വ്യതിചലിച്ചെന്ന കോൺഗ്രസ് ആരോപണം തെറ്റാണ്. അങ്ങനെ പറയുന്നവർ രേഖകൾ പരിശോധിക്കണം

പ്ലസ് വൺ സീറ്റ് പ്രശ്‌ന പരിഹാരത്തിന് സർക്കാർ ഇടപെടുന്നുണ്ട്. മലബാറിനോട് അവഗണനയില്ല. പതിനാറാം തീയതിക്ക് ശേഷം എയ്ഡഡ് മാനേജ്‌മെന്റിന് അധിക സീറ്റ് അനുവദിക്കും. പഞ്ചായത്ത്, താലൂക്ക് അടിസ്ഥാനത്തിലെ കുറവിന് അനുസരിച്ചായിരിക്കും ഇത്. വിദ്യാഭ്യാസ മന്ത്രിക്കെതിരെ സമരവുമായി രംഗത്തുവരികയെന്നത് രാഷ്ട്രീയ ലക്ഷ്യമാണ്. വിദ്യാർഥികളുടെ പ്രശ്‌നത്തിൽ രാഷ്ട്രീയം കാണരുതെന്നും മന്ത്രി പറഞ്ഞു.
 

Share this story