ഈരാറ്റുപേട്ടയിൽ വീടിന് തീപിടിച്ചു; വീട്ടിലുണ്ടായിരുന്ന നാല് പേർക്ക് പൊള്ളലേറ്റു
Aug 11, 2023, 11:13 IST

കോട്ടയം ഈരാറ്റുപേട്ടയിൽ വീടിന് തീപിടിച്ചു. ചേന്നാട് വണ്ടാനത്ത് മധുവിന്റെ വീട്ടിൽ രാവിലെ ആറരയോടെയാണ് അപകടമുണ്ടായത്. മധു(59), ഭാര്യ ആശ(50), മക്കളായ മോനിഷ(26), മനീഷ്(20) എന്നിവർക്ക് പൊള്ളലേറ്റു. വീട് പൂർണമായും കത്തിനശിച്ച നിലയിലാണ്. ഫയർഫോഴ്‌സും നാട്ടുകാരും പോലീസും ചേർന്നാണ് തീയണച്ചത്. തീപിടിത്തത്തിന്റെ കാരണം വ്യക്തമായിട്ടില്ല