തൊടുപുഴയിൽ ഗൃഹനാഥൻ കിടപ്പുമുറിയിൽ വെടിയേറ്റ് മരിച്ച നിലയിൽ

suicide
തൊടുപുഴയിൽ ഗൃഹനാഥൻ കിടപ്പുമുറിയിൽ വെടിയേറ്റ് മരിച്ചു. നെടുങ്കണ്ടം പോലീസ് സ്‌റ്റേഷൻ പരിധിയിലെ മാവടി പ്ലാക്കൽവീട്ടിൽ സണ്ണി തോമസാണ്(57) മരിച്ചത്. ഇന്നലെ രാത്രിയാണ് സംഭവം. വെടിയൊച്ച കേട്ട് വീട്ടുകാരെത്തി മുറി തുറന്നപ്പോഴാണ് രക്തത്തിൽ കുളിച്ച നിലയിൽ സണ്ണിയെ കണ്ടത്. പിന്നീട് പോലീസ് എത്തി പരിശോധിക്കുകയായിരുന്നു. പോസ്റ്റുമോർട്ടത്തിൽ മൂക്കിന് സമീപം വെടിയേറ്റതായി സ്ഥിരീകരിച്ചു. ഇയാളുടെ മുറിയിൽ നിന്ന് തോക്കോ വെടിയുണ്ടയോ കണ്ടെത്താനായിട്ടില്ല. പോലീസ് അന്വേഷണം തുടരുകയാണ്.
 

Share this story