ആലപ്പുഴ വേമ്പനാട്ട് കായലിൽ ഹൗസ് ബോട്ട് മുങ്ങി; ബോട്ടിലുണ്ടായിരുന്നവരെ രക്ഷപ്പെടുത്തി
May 29, 2023, 17:19 IST

ആലപ്പുഴ വേമ്പനാട്ട് കായലിൽ ഹൗസ് ബോട്ട് മുങ്ങി. ബോട്ടിലുണ്ടായിരുന്ന മൂന്ന് തമിഴ്‌നാട് സ്വദേശികളെ സ്പീഡ് ബോട്ട് എത്തി രക്ഷിച്ചു. കന്നിട്ട ജെട്ടിയിൽ നിന്നും പുറപ്പെട്ട റിലാക്‌സ് കേരള എന്ന ഹൗസ് ബോട്ടാണ് ഉച്ചയോടെ പുളിങ്കുന്ന് മേഖലയിൽ മാർത്താണ്ഡം ചിത്തിര കായലിന്റെ റാണി ഭാഗത്തായി മൺതിട്ടയിൽ ഇടിച്ചു മറിഞ്ഞത്. അടിത്തട്ട് തകർന്ന് വെള്ളം കയറിയാണ് അപകടമുണ്ടായത്. ബോട്ടിന്റെ പഴക്കമാണ് അപകടത്തിന് കാരണമെന്ന് പോലീസ് അറിയിച്ചു.