പീരുമേട്ടിൽ നിർത്തിയിട്ടിരുന്ന കാറിന് മുകളിലേക്ക് പാറക്കല്ലുകൾ വീണ് വീട്ടമ്മ മരിച്ചു

car

ഇടുക്കി പീരുമേടി വളഞ്ഞങ്ങാനത്ത് നിർത്തിയിട്ടിരുന്ന കാറിന് മുകളിലേക്ക് കൂറ്റൻ പാറക്കല്ലുകൾ വീണ് വീട്ടമ്മ മരിച്ചു. ഉപ്പുതറ പുളിങ്കട്ട ചാത്തനാട്ട് സോമിനിയാണ്(57) മരിച്ചത്. അപകടത്തിൽ അഞ്ച് പേർക്ക് പരുക്കേറ്റു. കട്ടപ്പന സ്വദേശികളായ പോലീസ് ഉദ്യോഗസ്ഥാൻ ബിബിൻ(35), ഭാര്യ അനുഷ്‌ക(31), മക്കളായ ആദവ്(5), ലക്ഷ്യ (എട്ട് മാസം) അനുഷ്‌കയുടെ മാതാവ് ഷീല(52) എന്നിവർക്കാണ് പരുക്കേറ്റത്. ബിബിൻ-അനുഷ്‌ക ദമ്പതികളുടെ വീട്ടുജോലിക്കാരിയാണ് മരിച്ച സോമിനി

ഇന്നലെ രാത്രിയാണ് അപകടം. പാഞ്ചാലിമേട് സന്ദർശിച്ച് കട്ടപ്പനയിലേക്ക് മടങ്ങുന്നതിനിടെ കുഞ്ഞിന് കുറുക്ക് കൊടുക്കാനായാണ് വണ്ടി നിർത്തിയത്. ഈ സമയത്താണ് മലമുകളിൽ നിന്ന് പാറക്കല്ലുകളും മണ്ണും കാറിന് മുകളിലേക്ക് വീണത്.
 

Share this story