തിരുവനന്തപുരം നഗരൂരിൽ ഫ്രിഡ്ജ് പൊട്ടിത്തെറിച്ച് വീട്ടമ്മക്ക് ഗുരുതര പരുക്ക്

fire

തിരുവനന്തപുരം നഗരൂരിൽ ഫ്രിഡ്ജ് പൊട്ടിത്തെറിച്ച് വീട്ടമ്മക്ക് ഗുരുതര പരുക്ക്. നഗരൂർ കടവിള പുല്ലുതോട്ടം നാണിനിവാസിൽ ഗിരിജ സത്യനാണ് പൊള്ളലേറ്റത്. ഫ്രിഡ്ജിന്റെ കമ്പ്രസർ പൊട്ടിത്തെറിച്ചതാണ് അപകടത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം. 

ഗിരിജയെ തീവ്രപരിചരണ വിഭാഗത്തിലാണ് പ്രവേശിപ്പിച്ചിരിക്കുന്നത്. ശരീരത്തിന്റെ അമ്പത് ശതമാനത്തോളം പൊള്ളലേറ്റിട്ടുണ്ട്. ഗ്യാസ് ലീക്കാകുന്നതായി സംശയം തോന്നി പരിശോധിക്കാനായി വീടിന് അകത്ത് കയറിയപ്പോഴാണ് സ്‌ഫോടനം നടന്നത്.
 

Share this story