ഭർത്താവിനൊപ്പം സ്‌കൂട്ടറിൽ സഞ്ചരിക്കുകയായിരുന്ന വീട്ടമ്മ ടോറസ് ലോറിയിടിച്ച് മരിച്ചു

accident

കൊല്ലം ചാരുംമൂട് കെപി റോഡിൽ വാഹനാപകടത്തിൽ വീട്ടമ്മ മരിച്ചു. സ്‌കൂട്ടറിൽ ഭർത്താവിനൊപ്പം സഞ്ചരിച്ചിരുന്ന നൂറനാട് നടുവിലേമുറി ജലാലയത്തിൽ ജലാധരന്റെ ഭാര്യ ചന്ദ്രികയാണ്(58) മരിച്ചത്. ഭർത്താവ് ജലാധരന് അപകടത്തിൽ പരുക്കേറ്റു

സ്‌കൂട്ടറും ടോറസ് ലോറിയും കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്. റോഡിലുണ്ടായിരുന്ന കുഴിയാണ് അപകടത്തിന് കാരണമെന്ന് പറയുന്നു.
 

Share this story