ഇടുക്കിയിൽ വീട്ടമ്മയുടെ മരണം കൊലപാതകം; മകൻ അറസ്റ്റിൽ, തലയ്ക്കടിച്ച് കൊന്നത് ഭക്ഷണം കഴിക്കാൻ വൈകിയതിന്

Murder

ഇടുക്കി മണിയാറൻകുടി സ്വദേശി തങ്കമ്മയുടെ മരണം കൊലപാതകമെന്ന് പോലീസ്. ഭക്ഷണം കഴിക്കാൻ വൈകിയതിന് മകൻ സജീവ് കിടപ്പുരോഗിയായ തങ്കമ്മയെ തലയ്ക്കടിച്ച് കൊലപ്പെടുത്തുകയായിരുന്നു. ജൂലൈ 30നാണ് സംഭവം നടന്നത്. സജീവിനെ പോലീസ് അറസ്റ്റ് ചെയ്തു

തങ്കമ്മയും സജീവും മാത്രമാണ് വീട്ടിൽ താമസം. ഭക്ഷണം കഴിക്കാൻ വൈകിയതിന് സജീവ് അമ്മയെ തലയ്ക്കടിക്കുകയായിരുന്നു. ഇയാൾ ഈ സമയത്ത് മദ്യലഹരിയിലായിരുന്നു. അവശയായ തങ്കമ്മയെ ആശുപത്രിയിൽ എത്തിച്ചതും സജീവാണ്. ചികിത്സയിലിരിക്കെ ഏഴാം തീയതിയാണ് തങ്കമ്മ മരിക്കുന്നത്. തുടർന്ന് നടത്തിയ ചോദ്യം ചെയ്യലിലാണ് സജീവ് കാര്യങ്ങൾ പറയുന്നത്.
 

Share this story