പുനലൂരിൽ നഴ്‌സിന് നേരെ ഭർത്താവിന്റെ ആസിഡാക്രമണം; പ്രതി പിടിയിൽ

acid
കൊല്ലം പുനലൂരിൽ യുവതിക്ക് നേരെ ആസിഡാക്രമണം. പുനലൂർ താലൂക്ക് ആശുപത്രിയിലെ നഴ്‌സിന് നേരെയാണ് ആക്രമണമുണ്ടായത്. വെട്ടിക്കവല സ്വദേശി നീതുവിന്റെ(32) മുഖത്തേക്ക് ഭർത്താവ് ബിബിൻ രാജുവാണ് ആസിഡ് ഒഴിച്ചത്. ആക്രമണത്തിന് ശേഷം ഓടിരക്ഷപ്പെടാൻ ശ്രമിച്ച ബിബിനെ പോലീസ് പിടികൂടി. നീതുവിനെ മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
 

Share this story