പദവിക്ക് വേണ്ടിയല്ല ബിജെപിയിൽ വന്നത്; പുതുപ്പള്ളിയിൽ സ്ഥാനാർഥിയാകുമെന്ന വാർത്ത തള്ളി അനിൽ ആന്റണി
Aug 12, 2023, 15:14 IST

പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പിൽ ബിജെപി സ്ഥാനാർഥിയായേക്കുമെന്ന വാർത്തകൾ തള്ളി ബിജെപി ദേശീയ ജനറൽ സെക്രട്ടറി അനിൽ ആന്റണി. പദവിക്ക് വേണ്ടിയല്ല താൻ ബിജെപിയിൽ വന്നത്. പുതുപ്പള്ളിയിൽ മത്സരിക്കുമെന്നത് മാധ്യമസൃഷ്ടിയാണ്. പാർട്ടിയുമായി ബന്ധമില്ലാത്തവർ നടത്തുന്ന പ്രചാരണമാണെന്നും അനിൽ ആന്റണി പറഞ്ഞു
ഉമ്മൻ ചാണ്ടിക്ക് ചികിത്സ നൽകിയില്ലെന്ന വിവാദത്തിൽ പ്രതികരിക്കാനില്ലെന്നും അനിൽ ആന്റണി പറഞ്ഞു. അതേസമയം പുതുപ്പള്ളിയിലെ സ്ഥാനാർഥിയെ തീരുമാനിക്കാൻ ബിജെപി സംസ്ഥാന നേതൃ യോഗം തൃശ്ശൂരിൽ തുടരുകയാണ്.