ഉമ്മൻ ചാണ്ടിയെ കുടുക്കാൻ ശ്രമിച്ച തമാശ കുറേയായി കേൾക്കുന്നു, അത് തമാശയായി നിൽക്കട്ടെ: തിരുവഞ്ചൂർ

thiruvanchoor

സോളാർ കേസിൽ തനിക്കെതിരെ ദല്ലാൾ നന്ദകുമാർ ഉന്നയിച്ച ആരോപണങ്ങൾക്ക് മറുപടിയില്ലെന്ന് തിരുവഞ്ചൂർ രാധാകൃഷ്ണൻ. മുഖ്യമന്ത്രി പദത്തിന് വേണ്ടി ഉമ്മൻ ചാണ്ടിയെ കുടുക്കാൻ ശ്രമിച്ചെന്ന തമാശ കുറേയായി കേൾക്കുന്നു. അത് തമാശയായി തന്നെ നിലനിൽക്കട്ടെ. അതിനെ ഗൗരവമായി കാണുന്നില്ല. ഞാൻ എന്താണെന്ന് എനിക്കുമറിയാം ജനത്തിനും അറിയാമെന്ന് തിരുവഞ്ചൂർ പറഞ്ഞു

സോളാർ പീഡനക്കേസിലെ പരാതിക്കാരിയുടെ കത്ത് പുറത്തുവരണമെന്ന് യുഡിഎഫിലെ രണ്ട് മുൻ ആഭ്യന്തരമന്ത്രിമാർക്ക് താത്പര്യമുണ്ടായിരുന്നു എന്നായിരുന്നു നന്ദകുമാറിന്റെ ആരോപണം. രമേശ് ചെന്നിത്തലയെയും തിരുവഞ്ചൂരിനെയും ലക്ഷ്യമിട്ടായിരുന്നു ഈ പരാമർശം.
 

Share this story