ചിലതൊക്കെ പറയാനുണ്ട്; ലോക്‌സഭാ തെരഞ്ഞെടുപ്പിൽ മത്സരിക്കില്ലെന്ന സൂചനയുമായി കെ മുരളീധരൻ
Aug 22, 2023, 10:53 IST

2024 ലോക്‌സഭാ തെരഞ്ഞെടുപ്പിൽ മത്സരിക്കില്ലെന്ന സൂചനയുമായി കെ മുരളീധരൻ. കെ കരുണാകരന്റെ സ്മാരകം നിർമിക്കുന്നതിൽ ശ്രദ്ധ കേന്ദ്രീകരിക്കണം. അതുവരെ പൊതുപ്രവർത്തനത്തിൽ നിന്ന് മാറി നിൽക്കാൻ ആഗ്രഹിക്കുന്നു. ചെന്നിത്തല അവഗണിക്കപ്പെട്ടോ എന്ന ചോദ്യത്തിന് പുതുപ്പള്ളി തെരഞ്ഞെടുപ്പ് കഴിഞ്ഞാൽ ചിലത് പറയാനുണ്ടെന്നും മുരളീധരൻ പറഞ്ഞു.
ഉമ്മൻ ചാണ്ടിയെ കുറിച്ച് നല്ലത് പറഞ്ഞാൽ ജോലി പോകുന്ന അവസ്ഥയാണ്. പാവങ്ങളെ ഇപ്പോൾ സിപിഎമ്മിന് വേണ്ട. ഇതിന് തെരഞ്ഞെടുപ്പിൽ ജനങ്ങൾ മറുപടി നൽകുമെന്നും മുരളീധരൻ പറഞ്ഞു.