ചെന്നിത്തലക്ക് പ്രയാസമുണ്ടെങ്കിൽ പരിഹരിക്കാൻ പാർട്ടിക്ക് മടിയില്ല: കെ സി വേണുഗോപാൽ
Aug 21, 2023, 12:36 IST

കോൺഗ്രസ് പ്രവർത്തക സമിതിയിൽ സ്ഥിരം ക്ഷണിതാവ് മാത്രമാക്കിയതിൽ രമേശ് ചെന്നിത്തലക്ക് അതൃപ്തിയുണ്ടെന്ന വാർത്തകളോട് പ്രതികരിച്ച് കെസി വേണുഗോപാൽ. ജനാധിപത്യ പാർട്ടി എന്ന നിലയിൽ പട്ടിക വിപ്ലവകരമാണെന്നും രമേശ് ചെന്നിത്തലക്ക് പ്രയാസമുണ്ടെങ്കിൽ പരിഹരിക്കാൻ പാർട്ടിക്ക് മടിയില്ലെന്നും വേണുഗോപാൽ പറഞ്ഞു.
ചെന്നിത്തലയുടെ സേവനം പാർട്ടി ഉപയോഗപ്പെടുത്തും. രമേശ് ചെന്നിത്തല കോൺഗ്രസിന്റെ ഇന്ത്യയിലെ തന്നെ ഏറ്റവും പ്രധാനപ്പെട്ട നേതാക്കളിൽ ഒരാളാണെന്നും കെസി വേണുഗോപാൽ പറഞ്ഞു. പട്ടികയിലെ ആരും മോശക്കാരല്ല. പാർട്ടിയിലെ പ്രശ്‌നങ്ങൾ പരിഹരിക്കാൻ കോൺഗ്രസിന് അറിയാമെന്നും വേണുഗോപാൽ പറഞ്ഞു.