ഗണേഷ് കുമാറിനെ മന്ത്രിയാക്കിയാൽ സർക്കാരിന്റെ ഇമേജ് തകരുമെന്ന് വെള്ളാപ്പള്ളി നടേശൻ
Sep 14, 2023, 12:56 IST

കെ ബി ഗണേഷ് കുമാറിനെതിരെ വിമർശനവുമായി വെള്ളാപ്പള്ളി നടേശൻ. ഗണേഷ് കുമാറിനെ മന്ത്രിയാക്കിയാൽ സർക്കാരിന്റെ ഇമേജ് തകരും. തിരുവഞ്ചൂർ രാധാകൃഷ്ണൻ ഉമ്മൻ ചാണ്ടിയെ പിന്നിൽ നിന്നും കുത്തിയെന്നും വെള്ളാപ്പള്ളി നടേശൻ പറഞ്ഞു.
അന്വേഷണം വേണ്ടെന്ന് കോൺഗ്രസ് പറയുന്നത് അവർ കുടുങ്ങും എന്നതിനാലാണ്. അഡ്വ. ഫെനി ബാലകൃഷ്ണൻ തനിക്കെതിരെ ആരോപണം ഉന്നയിച്ചത് പണം വാങ്ങിയാകാമെന്ന് അദ്ദേഹം പറഞ്ഞു. സോളാർ കേസിൽ താൻ ഇടപെട്ടിട്ടില്ലെന്നും വെള്ളാപ്പള്ളി പറഞ്ഞു