മന്ത്രിസ്ഥാനത്ത് നിന്ന് പുറത്തുപോകേണ്ടി വന്നാൽ പോകും; മുന്നണി തീരുമാനം അംഗീകരിക്കും: ആന്റണി രാജു

antony
മന്ത്രിസഭാ പുനഃസംഘടനാ വാർത്ത മാധ്യമങ്ങളിലൂടെയാണ് അറിഞ്ഞതെന്ന് മന്ത്രി ആന്റണി രാജു. മന്ത്രിസ്ഥാനത്ത് നിന്ന് പുറത്തു പോകേണ്ടി വന്നാൽ പോകും. പക്ഷേ മുന്നണിക്ക് ഒപ്പമുണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു. ഇടതുമുന്നണി ഇക്കാര്യം ചർച്ച ചെയ്തിട്ടില്ല. മുന്നണി തീരുമാനം അംഗീകരിക്കും. മന്ത്രി സ്ഥാനത്ത് തുടരാൻ മെറിറ്റ് നോക്കേണ്ട കാര്യമില്ല. ജനങ്ങളിലേക്ക് എത്താൻ മന്ത്രിസ്ഥാനം വേണമെന്നില്ല. ഗതാഗത വകുപ്പ് വെല്ലുവിളി നിറഞ്ഞതാണെന്നും ആന്റണി രാജു പറഞ്ഞു.
 

Share this story