യൂണിഫോമിൽ അല്ലായിരുന്നുവെങ്കിൽ സി.ഐയുടെ ശവം ഒഴുകിയാനെ; കൊലവിളിയുമായി ബിജെപി നേതാക്കൾ

bjp

പോലീസ് ഉദ്യോഗസ്ഥനെതിരെ കൊലവിളി പ്രസംഗവുമായി യുവമോർച്ച-ബിജെപി നേതാക്കൾ. യുവമോർച്ച പ്രവർത്തകനെ മർദിച്ച കോഴിക്കോട് നടക്കാവ് സിഐക്കെതിരെയാണ് വധഭീഷണി മുഴക്കിയത്. നടക്കാവ് സിഐ യൂണിഫോമിൽ അല്ലായിരുന്നുവെങ്കിൽ ശവം ഒഴുകിനടന്നാനെ എന്ന് ബിജെപി ജില്ലാ സെക്രട്ടറി റിനീഷ് ഭീഷണി മുഴക്കി

ജയിൽവാസം അനുഭവിക്കുന്ന ബിജെപിക്കാർ മാങ്ങ പറിച്ചിട്ടല്ല ജയിലിൽ പോയതെന്നും റിനീഷ് പറഞ്ഞു. കോർപറേഷൻ കൗൺസിലർ കൂടിയാണ് റിനീഷ്. സിഐ ജിജീഷിന്റെ കൈ വെട്ടിമാറ്റുമെന്ന് ബിജെപി ജില്ലാ ജനറൽ സെക്രട്ടറി എം മോഹനനും ഭീഷണി മുഴക്കി.
 

Share this story