കെഎസ്ആർടിസി ബസുകൾ അവിടെ പിടിച്ചാൽ തമിഴ്‌നാട് ബസുകൾ ഇവിടെയും പിടിക്കും: മന്ത്രി ഗണേഷ് കുമാർ

ganesh

നികുതിയുടെ പേരിൽ കെഎസ്ആർടിസിയുടെ ബസുകൾ തമിഴ്‌നാട്ടിൽ പിടിച്ചിട്ടാൽ അവരുടെ വാഹനങ്ങൾ കേരളത്തിലും പിടിക്കുമെന്ന് ഗതാഗത വകുപ്പ് മന്ത്രി കെ ബി ഗണേഷ് കുമാർ. യാതൊരു ആലോചനയും കൂടാതെയാണ് സീറ്റിന് 4000 രൂപ വീതം തമിഴ്‌നാട് സർക്കാർ വർധിപ്പിച്ചത്. രാജ്യം മുഴുവൻ ഒരു നികുതിയെന്ന് കേന്ദ്രം പറയുമ്പോഴാണ് ഈ നടപടി

അങ്ങനെയെങ്കിൽ നമുക്കും പോരട്ടെ 4000 രൂപ എന്നാണ് നമ്മുടെ നിലപാട്. ശബരിമല സീസൺ വരാൻ പോകുകയാണെന്ന് തമിഴ്‌നാട്ടുകാർ മനസ്സിലാക്കണം. അവിടെ നിന്നാണ് ഏറ്റവും കൂടുതൽ ആളുകൾ ഇങ്ങോട്ട് വരാൻ പോകുന്നത്. ഞങ്ങൾ ഖജനാവിൽ പണം നിറയ്ക്കും. 

ഇവിടെ നിന്ന് പോകുന്നവരെ അവിടെ ഉപദ്രവിച്ചാൽ അവിടെ നിന്ന് വരുന്നവരെ ഇവിടെയും ഉപദ്രവിക്കും. കെഎസ്ആർടിസിയുടെ വണ്ടി പിടിച്ചിട്ടാൽ ഇവിടെ തമിഴ്‌നാടിന്റെ വണ്ടിയും പിടിച്ചിടും. അതിൽ ഒരു വീട്ടുവീഴ്ചയും ഉണ്ടാകില്ലെന്ന് ഗണേഷ് കുമാർ പറഞ്ഞു.
 

Share this story