പുതുപ്പള്ളിയിൽ എൽഡിഎഫ് ജയിച്ചാൽ അത് ലോകാത്ഭുതം ആകുമെന്ന് എ കെ ബാലൻ

balan

പുതുപ്പള്ളിയിൽ എൽഡിഎഫ് വിജയിച്ചാൽ അത് ലോകാത്ഭുതമെന്ന് സിപിഎം കേന്ദ്ര കമ്മിറ്റി അംഗം എ കെ ബാലൻ. ഇപ്പോൾ അത്ഭുതമൊന്നും സംഭവിക്കുന്നില്ലല്ലോയെന്നും എകെ ബാലൻ ചോദിച്ചു. കേരളത്തിലെ ഏറ്റവും വലിയ ഭൂരിപക്ഷമെന്നല്ലേ യുഡിഎഫ് പറഞ്ഞത്. 52 വർഷം ഉമ്മൻ ചാണ്ടി കൈവശം വെച്ച മണ്ഡലമല്ലേ. അത്ഭുതമുണ്ടാകുമോ എന്ന് നോക്കാമെന്നും അദ്ദേഹം പറഞ്ഞു

അതേസമയം വോട്ടെണ്ണൽ പുരോഗമിക്കുമ്പോൾ ചാണ്ടി ഉമ്മൻ വിജയമറുപ്പിച്ച് കഴിഞ്ഞു. നിലവിൽ 32,512 വോട്ടുകളുടെ ലീഡാണ് ചാണ്ടി ഉമ്മനുള്ളത്. മണ്ഡലത്തിലെ റെക്കോർഡ് ഭൂരിപക്ഷത്തിലേക്കാണ് ചാണ്ടി ഉമ്മൻ പോകുന്നത്.
 

Share this story