സ്പീക്കർ മാപ്പ് പറഞ്ഞില്ലെങ്കിൽ വർഗീയവാദിയെന്ന് വിലയിരുത്തും: വി മുരളീധരൻ

V Muraleedharan

ഗണപതിയെ മിത്ത് എന്ന് വിശേഷിപ്പിച്ച സ്പീക്കർ എ എൻ ഷംസീർ മാപ്പ് പറയണമെന്ന് കേന്ദ്ര സഹമന്ത്രി വി മുരളീധരൻ. മാപ്പ് പറഞ്ഞില്ലെങ്കിൽ സ്പീക്കർ വർഗീയ വാദിയെന്ന് വിലയിരുത്തും. സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന് ഓർമക്കുറവുണ്ടെന്നും മുരളീധരൻ പരിഹസിച്ചു. അവസരവാദ രാഷ്ട്രീയം അവസാനിപ്പിക്കാൻ എംവി ഗോവിന്ദൻ തയ്യാറാകണം

ഷംസീർ സ്പീക്കറായിരിക്കുന്നതിൽ കോൺഗ്രസ് നിലപാട് വ്യക്തമാക്കണം. ശബരിമലയും ഗണപതിയും വോട്ടിനുള്ള വഴികളല്ല. സുരേന്ദ്രൻ പറഞ്ഞതിനേക്കുറിച്ച് അറിയില്ലെന്നും മുരളീധരൻ പറഞ്ഞു.
 

Share this story