സംസ്ഥാന നേതൃത്വം തെറ്റ് ചെയ്താൽ ഇനിയും ചൂണ്ടിക്കാട്ടും; ഷംസീറിന്റെ പ്രസ്താവന മനപ്പൂർവം: ശോഭ
Aug 7, 2023, 14:36 IST

സംസ്ഥാന നേതൃത്വം തെറ്റ് ചെയ്താൽ ഇനിയും ചൂണ്ടിക്കാട്ടുമെന്ന് ബിജെപി നേതാവ് ശോഭാ സുരേന്ദ്രൻ. തെറ്റ് ചെയ്യില്ലെന്നാണ് പ്രതീക്ഷിക്കുന്നത്. താൻ പറഞ്ഞതൊന്നും തനിക്ക് വേണ്ടിയല്ല. തനിക്കെതിരെ ആരും പരാതി നൽകിയിട്ടില്ലെന്നും ശോഭ പറഞ്ഞു
ഗണപതിയെ കുറിച്ച് ഷംസീർ പറഞ്ഞത് അബദ്ധമല്ല, മനപ്പൂർവമാണ്. ഹിന്ദു-മുസ്ലിം പ്രശ്‌നം ഉണ്ടാക്കാനായിരുന്നു ശ്രമം. അങ്ങനെ പ്രശ്‌നമുണ്ടാകുന്ന സ്ഥലമല്ല കേരളം. മുസ്ലിം വിഭാഗത്തിന്റെ കുത്തക ഏറ്റെടുക്കാനായിരുന്നു ഷംസീറിന്റെ ശ്രമം. ഒരു മുസ്ലിം പണ്ഡിതൻ പോലും ഗണപതി മിത്താണെന്ന് പറഞ്ഞിട്ടില്ല. സിപിഎമ്മുകാർ വിശ്വാസം ഉള്ളവരല്ല. അമ്പലത്തിൽ വിശ്വാസമില്ലെങ്കിൽ ദേവസ്വം ബോർഡുകൾ പിരിച്ചുവിടണമെന്നും ശോഭാ സുരേന്ദ്രൻ പറഞ്ഞു.