പാർട്ടിയിൽ വിഭാഗീയതയുണ്ടെങ്കിൽ നിയന്ത്രിക്കേണ്ടത് നേതൃത്വമാണ്: ശോഭാ സുരേന്ദ്രൻ

sobha

എതിരാളികളുടെ കയ്യിലെ ചട്ടുകമായെന്ന തനിക്കെതിരായ ആരോപണം ശരിയല്ലെന്ന് ശോഭാ സുരേന്ദ്രൻ. പാർട്ടിയിൽ വിഭാഗീയതയുണ്ടെങ്കിൽ നിയന്ത്രിക്കേണ്ടത് നേതൃത്വമാണ്. കൊടകര കുഴൽപ്പണ കേസിലെ പ്രതി ധർമരാജനുമായി ബിജെപിക്ക് എന്ത് ബന്ധമാണുള്ളതെന്നും ശോഭാ സുരേന്ദ്രൻ ചോദിച്ചു. 

നേതൃത്വവുമായുള്ള തർക്കത്തിനിടെ കോഴിക്കോട് ബിജെപി നടത്തുന്ന രാപ്പകൽ സമരത്തിൽ ശോഭാ സുരേന്ദ്രൻ പങ്കെടുത്ത് സംസാരിച്ചു. പരിപാടിയിൽ ശോഭാ സുരേന്ദ്രനെ പങ്കെടുപ്പിക്കുന്നതിനെതിരെ ബിജെപിയുടെ ഔദ്യോഗിക വാട്‌സാപ്പ് ഗ്രൂപ്പിൽ പ്രവർത്തകർ ചേരിതിരിഞ്ഞ് തർക്കത്തിലേർപ്പെട്ടിരുന്നു.
 

Share this story