യുഡിഎഫ് അധികാരത്തിലെത്തിയാൽ പിണറായിക്ക് കണ്ണൂർ സെൻട്രൽ ജയിലിൽ ഇടം കിട്ടും: സുധാകരൻ

sudhakaran

തട്ടിപ്പ് കേസിൽ തന്നെ പ്രതിയാക്കാനാകുമെങ്കിലും ശിക്ഷിക്കാനാകില്ലെന്ന് കെപിസിസി പ്രസിഡന്റ് കെ സുധാകരൻ. തന്നെ ദുർബലനാക്കാമെന്ന് പിണറായി വിചാരിച്ചെങ്കിൽ അത് സ്വപ്നം മാത്രമാണ്. യുഡിഎഫ് അധികാരത്തിൽ വന്നാൽ എല്ലാ അഴിമതി കേസുകളും അന്വേഷിക്കും. പിണറായി വിജയന് കണ്ണൂർ സെൻട്രൽ ജയിലിൽ ഇടമുണ്ടാകുമെന്നും സുധാകരൻ പറഞ്ഞു. 

നിരവധി തവണ മരണത്തെ മുഖാമുഖം കണ്ട് രാഷ്ട്രീയത്തിൽ പിടിച്ചുനിൽക്കാനുള്ള ആത്മധൈര്യം സുധാകരന് ഉണ്ടെങ്കിൽ ശിഷ്ടജീവിതവും അതിന്റെ പലമടങ്ങ് കരുത്തോടെ മുന്നോട്ട് കൊണ്ടുപോകാൻ എനിക്ക് മനക്കരുത്തുണ്ട്. ഇമ്പാച്ചി കാട്ടിയൊന്നും എന്നെ പേടിപ്പിക്കാൻ പിണറായി വിജയൻ നോക്കേണ്ട. നിങ്ങൾക്ക് എന്നെ കേസിലെ പ്രതിയാക്കാം. പക്ഷേ ശിക്ഷിക്കാൻ സാധിക്കില്ല. കാരണം ശിക്ഷിക്കുന്നത് കോടതിയാണ്. ഇവിടെ നീതിയും ന്യായവും ബാക്കിയുണ്ട്

മോൻസൺ മാവുങ്കലിന്റെ പോക്‌സോ കേസിൽ എന്നെ ബന്ധിപ്പിക്കാൻ നോക്കി. സഖാവ് ഗോവിന്ദൻ മാഷ്, മാഷല്ല സഖാവ് ഗോവിന്ദൻ. അയാളെ ഞാൻ ഗോവിന്ദൻ മാഷ് എന്നാണ് വിളിച്ചിട്ടുള്ളത്. മാഷല്ല, പ്യൂണാകാൻ പോലുമുള്ള യോഗ്യത അയാൾക്കില്ലെന്ന് ബോധ്യമായി. ഒരു പാർട്ടിയുടെ സെക്രട്ടറിയല്ലേ. കുറച്ച് മാന്യതയും അന്തസ്സും വേണ്ടെയെന്നും സുധാകരൻ ചോദിച്ചു.
 

Share this story