പുരാവസ്തു തട്ടിപ്പിന്റെ മുഖ്യ സൂത്രധാരൻ ഐജി ലക്ഷ്മണയെന്ന് ക്രൈംബ്രാഞ്ച്
Aug 17, 2023, 17:23 IST

മോൻസൺ മാവുങ്കൽ ഉൾപ്പെട്ട പുരാവസ്തു തട്ടിപ്പിന്റെ മുഖ്യ സൂത്രധാരൻ ഐജി ലക്ഷ്മണയെന്ന് ക്രൈംബ്രാഞ്ച്. ഐജിക്കെതിരെ ഗൂഢാലോചന കുറ്റം ചുമത്തിയിട്ടുണ്ട്. ഇടക്കാല ജാമ്യം റദ്ദാക്കാനുളഅള ഹർജിയിൽ അനുബന്ധമായി സമർപ്പിച്ച അന്വേഷണ റിപ്പോർട്ടിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്. ഐജി അന്വേഷണത്തിൽ നിന്ന് ഒളിച്ചോടാൻ ശ്രമിക്കുന്നതായും ക്രൈംബ്രാഞ്ച് പറയുന്നു
അറസ്റ്റ് ഭയന്നാണ് ചോദ്യം ചെയ്യലിന് ഹാജരാകാതിരുന്നത്. ഐജിയുടെ ആയുർവേദ ചികിത്സയിലും മെഡിക്കൽ രേഖയിലും സംശയങ്ങളുണ്ട്. തിരുവനന്തപുരത്ത് മികച്ച ആയുർവേദ ആശുപത്രി ഉണ്ടെന്നിരിക്കെ ഐജി വെള്ളായണി ഡിസ്‌പെൻസറിയിലാണ് പോയത്. ഐപിഎസ് പദവി ദുരുപയോഗം ചെയ്ത് വ്യാജ മെഡിക്കൽ രേഖ ഉണ്ടാക്കിയെന്ന് സംശയിക്കുന്നതായും ക്രൈംബ്രാഞ്ച് പറയുന്നു.