അനധികൃത സ്വത്ത് സമ്പാദനം: വി.എസ്. ശിവകുമാറിന്‍റെ മുൻ അഡീഷണൽ പ്രൈവറ്റ് സെക്രട്ടറി അറസ്റ്റിൽ

Police

തിരുവനന്തപുരം: അനധികൃത സ്വത്ത് സമ്പാദന കേസിൽ മുൻ മന്ത്രിയും കോൺഗ്രസ് നേതാവുമായ വി.എസ് ശിവകുമാറിന്‍റെ മുൻ അഡീഷണൽ സെക്രട്ടറി രാജേന്ദ്രനെ അറസ്റ്റു ചെയ്തു. യുഎൻ എംപ്ലോയ്മെന്‍റ് സർവീസ് സൊസൈറ്റിയുമായി ബന്ധപ്പെട്ട സാമ്പത്തിക തട്ടിപ്പ് കേസിലാണ് നടപടി. തിരുവനന്തപുരം കരമന പൊലീസാണ് രാജേന്ദ്രനെ അറസ്റ്റ് ചെയ്തത്.

കഴിഞ്ഞ ദിവസം കേസുമായി ബന്ധപ്പെട്ട് വി.എസ് ശിവകുമാറിനെ ഇഡി ചോദ്യം ചെയ്തിരുന്നു. പിന്നാലെയാണ് മുൻ അഡീഷണൽ സെക്രട്ടറി അറസ്റ്റിലാവുന്നത്

Share this story