പൊന്നമ്പലമേട്ടിലെ അനധികൃത പൂജ; ഒരാളെ കൂടി വനംവകുപ്പ് അറസ്റ്റ് ചെയ്തു

narayanan

പൊന്നമ്പലമേട്ടിൽ അതിക്രമിച്ച് കയറി പൂജ നടത്തിയ സംഭവത്തിൽ ഒരാളെ കൂടി വനംവകുപ്പ് അറസ്റ്റ് ചെയ്തു. ഇടുക്കി മഞ്ചുമല സ്വദേശി സൂരജ് പി സുരേഷിനെയാണ് പിടികൂടിയത്. പൂജ നടത്തിയ നാരായണനെയും സംഘത്തെയും ഗവിയിൽ എത്തിച്ചത് ഇയാളാണ്. പൊന്നമ്പലമേട്ടിൽ പൂജ നടക്കുന്ന സമയത്തും സൂരജ് മറ്റ് പ്രതികൾക്കൊപ്പം സ്ഥലത്തുണ്ടായിരുന്നു

കേസിൽ ഇതുവരെ നാല് പേരെയാണ് വനംവകുപ്പ് അറസ്റ്റ് ചെയ്തിട്ടുള്ളത്. മുഖ്യപ്രതിയായ നാരായണൻ കഴിഞ്ഞ ദിവസം പത്തനംതിട്ട കോടതിയിൽ മുൻകൂർ ജാമ്യാപേക്ഷ നൽകിയിരുന്നു. ഈ മാസം എട്ടിനാണ് തമിഴ്‌നാട്ടിൽ നിന്നുള്ള സംഘം പൊന്നമ്പലമേട്ടിലെത്തി പൂജ നടത്തിയത്.
 

Share this story