വിദ്യക്ക് വ്യാജരേഖ ചമയ്ക്കാൻ എസ് എഫ് ഐക്കാർ സഹായിച്ചെന്ന് തെളിയിച്ചാൽ ഉടൻ നടപടി: ആർഷോ

arsho

കെ വിദ്യയ്ക്ക് വ്യാജരേഖ ചമയ്ക്കാൻ ഏതെങ്കിലും എസ് എഫ് ഐക്കാർ സഹായിച്ചെന്ന് തെളിയിച്ചാൽ നടപടിയെടുക്കുമെന്ന് എസ് എഫ് ഐ സംസ്ഥാന സെക്രട്ടറി പിഎം ആർഷോ. വിദ്യയെ വ്യാജരേഖ ചമയ്ക്കാൻ 16 ലക്ഷം എസ് എഫ് ഐക്കാരിൽ ഒരാൾ ഇടപെട്ടു എന്ന് തെളിയിക്കൂ. ഒരാൾ ഇടപെട്ടു എന്ന് തെളിവ് തന്നാൽ ആ നിമിഷം നടപടിയെടുക്കും. ഒരാളും വിദ്യയെ സഹായിച്ചിട്ടില്ല

മാധ്യമപ്രവർത്തകയ്‌ക്കെതിരെ കേസെടുത്ത സംഭവത്തിൽ, തന്നെ അപകീർത്തിപ്പെടുത്തിയതിന് കേസ് കൊടുക്കുക മാത്രമാണ് ചെയ്തതെന്നും ആർഷോ പറഞ്ഞു. ഗൂഢാലോചന സംബന്ധിച്ചൊക്കെ കൃത്യമായ വിവരം അന്വേഷണ സംഘത്തിന് കൈമാറിയിട്ടുണ്ട്. തനിക്കെതിരെ കോളജ് പ്രിൻസിപ്പൽ പോലും വ്യാജരേഖ എടുത്ത് കാണിച്ചു. താൻ ഫീസ് അടച്ച് പരീക്ഷക്ക് അപേക്ഷ നൽകിയെന്ന് വ്യാജമായി പ്രചരിപ്പിച്ചെന്നും ആർഷോ പറഞ്ഞു.
 

Share this story