ചിന്നക്കനാലിൽ ചക്കക്കൊമ്പന്റെ മുന്നിൽപ്പെട്ട് ഭയന്നോടിയ ആൾക്ക് വീണ് പരുക്ക്
Jun 2, 2023, 08:23 IST

ഇടുക്കി ചിന്നക്കനാലിൽ കാട്ടാനയുടെ മുന്നിൽ പെട്ട് ഭയന്നോടിയ ആൾക്ക് വീണ് പരുക്കേറ്റു. ചിന്നക്കനാൽ 301 കോളനി സ്വദേശി കുമാറിനാണ്(49) പരുക്കേറ്റത്. വൈകുന്നേരം ഏഴ് മണിയോടെയാണ് സംഭവം. സൂര്യനെല്ലിയിൽ വന്ന ശേഷം വീട്ടിലേക്ക് മടങ്ങുമ്പോഴാണ് കുമാർ കാട്ടാനയുടെ മുന്നിൽ പെട്ടത്. ആന ചിന്നം വിളിച്ചെത്തിയതോടെ കുമാർ തിരിഞ്ഞോടി. രക്ഷപ്പെട്ട് ഓടുന്നതിനിടെ നിലത്ത് വീണ് കുമാറിന്റെ തലയ്ക്കും കാലിനും പരുക്കേൽക്കുകയായിരുന്നു. ചക്കക്കൊമ്പനെ കണ്ടാണ് താൻ ഓടിയതെന്ന് കുമാർ പറഞ്ഞു.